Today: 21 Dec 2024 GMT   Tell Your Friend
Advertisements
യുദ്ധത്തിലും എഐ: ഹമാസിനെതിരേ ഇസ്രയേലിന്റെ ഉത്തരാധുനിക തന്ത്രങ്ങള്‍
Photo #1 - Other Countries - Otta Nottathil - israel_ai_war
ടെല്‍ അവിവ്: കഴിഞ്ഞ ഒക്റ്റോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ലോകത്താദ്യമായി എ ഐ യുദ്ധമുറകളുമായി മുന്നേറുകയാണ് ഇസ്രയേല്‍. ദ ഗോസ്പല്‍ എന്നാണ് എഐ സിസ്ററങ്ങളില്‍ ഒന്നിന് ഇസ്രയേല്‍ പേരിട്ടിരിക്കുന്നത്.

ഹമാസിന്‍റെ മുഖ്യ നേതാക്കളെ തെരഞ്ഞു പിടിച്ചു കൊല്ലുന്നതില്‍ എ ഐ നിര്‍ദേശങ്ങള്‍ മുഖ്യ പങ്കാണ് വഹിച്ചത്. സ്കൂളുകളിലും ബങ്കറുകളിലും ആശുപത്രികളുടെ ഉള്ളിലെ തുരങ്കങ്ങളിലും ഒളിച്ചിരുന്ന് ഇസ്രയേലിനെതിരെ യുദ്ധത്തിന് ഒരുങ്ങുമ്പോള്‍ തന്നെ പല മുഖ്യ ഹമാസ് നേതാക്കളും കൊല്ലപ്പെടാന്‍ ഇടയായത് ഈ എ ഐ സഹായം മൂലമാണ്. ആരെയാണ് വധിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിന് എ ഐ നിര്‍ദേശങ്ങള്‍ സഹായകമാകുന്നു.

ഹമാസ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടങ്ങളെ ദി ഗോസ്പല്‍ എന്ന എ ഐ സിസ്ററം അടയാളപ്പെടുത്തി കൊടുക്കും. ഇങ്ങനെയാണ് പലസ്തീനില്‍ ഒരു സ്കൂളില്‍ നൂറോളം പേര്‍ കൊല്ലപ്പെടാനിടയായത്. അതു കുട്ടികള്‍ ആയിരുന്നില്ല, മറിച്ച് പ്രവര്‍ത്തന രഹിതമായിരുന്ന ആ സ്കൂള്‍ തീവ്രവാദികളുടെ താവളമായിരുന്നു. നിരവധി തീവ്രവാദികള്‍ ആ സ്കൂളിലേക്ക് വരുന്നതും പോകുന്നതും ദി ഗോസ്പല്‍ സിസ്ററം അടയാളപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ അക്രമണം നടത്തിയത്.

മുഖ്യ തീവ്രവാദികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത് ഈ മേഖലയില്‍ പരിശീലനം ലഭിച്ച "ലാവെന്‍ഡര്‍" എന്ന എഐ സിസ്ററമാണ്. ഈ സിസ്ററം ഗാസയിലെ മിക്കവാറും എല്ലാവരേയും കുറിച്ചുള്ള നിരീക്ഷണ ഡാറ്റയിലൂടെ ~ ഫോട്ടോകള്‍ മുതല്‍ ഫോണ്‍ കോണ്‍ടാക്റ്റുകള്‍ വരെയും ~ ഓരോ വ്യക്തിയും തീവ്രവാദിയാകാനുള്ള സാധ്യതയെ വരെയും വിലയിരുത്തി വിവരങ്ങള്‍ അറിയിക്കുന്നു.
- dated 13 Aug 2024


Comments:
Keywords: Other Countries - Otta Nottathil - israel_ai_war Other Countries - Otta Nottathil - israel_ai_war,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us